ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യ-സാംസ്കാരിക ചരിത്രം 1977-ന് മുമ്പ് അവിഭക്ത കാട്ടൂര് പഞ്ചായത്തിന്റെ ഭാഗമായിരുന്നു കാറളം ഗ്രാമപഞ്ചായത്ത്. ദേശീയപ്രസ്ഥാനം ഈ പഞ്ചായത്തില് സ്വാധീനം ചെലുത്തുന്നതിനു മുമ്പുതന്നെ ശ്രീനാരായണപ്രസ്ഥാനവും പുലയമഹാസഭയുടെ പ്രവര്ത്തനവും നായര്സര്വ്വീസ് സൊസൈറ്റിയുടെ സ്വാധീനവും സാമൂഹ്യപരിഷ്ക്കരണപ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചിരുന്നു. അക്കാലങ്ങളില് ചേര്പ്പ്, ഇരിങ്ങാലക്കുട തുടങ്ങിയ പ്രദേശങ്ങളിലുള്ള സ്കൂളുകളില് വിദ്യാഭ്യാസം നടത്തിയിരുന്ന വിദ്യാര്ത്ഥികളിലൂടെയാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് ഇവിടെ വേരോട്ടമുണ്ടായത്. ഇതോടനുബന്ധിച്ച് അനാചാരങ്ങള്ക്കും, ജാതിചിന്തകള്ക്കും എതിരായ പ്രവര്ത്തനങ്ങളും ഊര്ജ്ജസ്വലമായി. പലഭവനങ്ങളിലും ഖാദി നൂല് നൂല്പ്പുകേന്ദ്രങ്ങള് തുടങ്ങുകയും പന്തിഭോജനം മുതലായ പരിഷ്ക്കാരപ്രവര്ത്തനങ്ങള് ഊര്ജ്ജിതപ്പെടുത്തുയും ചെയ്തു. തുടര്ന്ന് രാഷ്ട്രീയ പാര്ട്ടികളുടെ പ്രവര്ത്തനങ്ങള് വളരെ...
കൂടുതൽ വായിക്കുക