പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

ശിവന്‍കുട്ടി.കെ.കെ.

പ്രസിഡൻ്റ്

പ്രിയ സുനില്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുധീര്‍ദാസ്.എം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സരിത വിനോദ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി രാജന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിഷ്ണു.എം.എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : മുകുന്ദപുരം താലൂക്ക്, തൃശ്ശൂര്‍ ജില്ല, കേരളം

വാര്‍ഡുകള്‍ : 16, നിയമസഭാ മണ്ഡലം :ഇരിങ്ങാലക്കുട ലോകസഭ മണ്ഡലം : തൃശ്ശൂര്‍

വില്ലേജുകള്‍ : കാറളം , മനവലശ്ശേരി

ആകെ ജനസംഖ്യ (2011) : 24278

വിസ്തീര്‍ണ്ണം : 17.74 ച.കി.മീ

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനനുകള്‍ : കിഴുത്താണി, കാറളം, വെളളാനി

ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ : കാട്ടൂര്‍ ഡിവിഷന്‍

ജില്ലാ പഞ്ചായത്ത് : തൃശ്ശൂര്‍.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം 1977-ന് മുമ്പ് അവിഭക്ത കാട്ടൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്നു കാറളം ഗ്രാമപഞ്ചായത്ത്. ദേശീയപ്രസ്ഥാനം ഈ പഞ്ചായത്തില്‍ സ്വാധീനം ചെലുത്തുന്നതിനു മുമ്പുതന്നെ ശ്രീനാരായണപ്രസ്ഥാനവും പുലയമഹാസഭയുടെ പ്രവര്‍ത്തനവും നായര്‍സര്‍വ്വീസ് സൊസൈറ്റിയുടെ സ്വാധീനവും സാമൂഹ്യപരിഷ്ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അക്കാലങ്ങളില്‍ ചേര്‍പ്പ്, ഇരിങ്ങാലക്കുട തുടങ്ങിയ പ്രദേശങ്ങളിലുള്ള സ്കൂളുകളില്‍ വിദ്യാഭ്യാസം നടത്തിയിരുന്ന വിദ്യാര്‍ത്ഥികളിലൂടെയാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് ഇവിടെ വേരോട്ടമുണ്ടായത്. ഇതോടനുബന്ധിച്ച് അനാചാരങ്ങള്‍ക്കും, ജാതിചിന്തകള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജസ്വലമായി. പലഭവനങ്ങളിലും ഖാദി നൂല്‍ നൂല്‍പ്പുകേന്ദ്രങ്ങള്‍ തുടങ്ങുകയും പന്തിഭോജനം മുതലായ പരിഷ്ക്കാരപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുയും ചെയ്തു. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ...

കൂടുതൽ വായിക്കുക