നിര്‍മ്മാണത്തിലിരിക്കുന്ന വെബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

1977-ന് മുമ്പ് അവിഭക്ത കാട്ടൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്നു കാറളം ഗ്രാമപഞ്ചായത്ത്ദേശീയപ്രസ്ഥാനം  പഞ്ചായത്തില്‍ സ്വാധീനം ചെലുത്തുന്നതിനു മുമ്പുതന്നെ ശ്രീനാരായണപ്രസ്ഥാനവും പുലയമഹാസഭയുടെ പ്രവര്‍ത്തനവും നായര്‍സര്‍വ്വീസ് സൊസൈറ്റിയുടെ സ്വാധീനവും സാമൂഹ്യപരിഷ്ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നുഅക്കാലങ്ങളില്‍ ചേര്‍പ്പ്, ഇരിങ്ങാലക്കുട തുടങ്ങിയ പ്രദേശങ്ങളിലുള്ള സ്കൂളുകളില്‍ വിദ്യാഭ്യാസം നടത്തിയിരുന്ന വിദ്യാര്‍ത്ഥികളിലൂടെയാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് ഇവിടെ വേരോട്ടമുണ്ടായത്ഇതോടനുബന്ധിച്ച് അനാചാരങ്ങള്‍ക്കും, ജാതിചിന്തകള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജസ്വലമായിപലഭവനങ്ങളിലും ഖാദി നൂല്‍ നൂല്‍പ്പുകേന്ദ്രങ്ങള്‍ തുടങ്ങുകയും പന്തിഭോജനം മുതലായ പരിഷ്ക്കാരപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുയും ചെയ്തുതുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായിഅക്കാലത്ത് ട്രേഡ് യൂണിയന്‍ കര്‍ഷകപ്രസ്ഥാനങ്ങളൊന്നും കാര്യമായുണ്ടായിരുന്നില്ലായെങ്കിലും ഭൂമിക്കുവേണ്ടിയുള്ള സമരവും, പാട്ടവ്യവസ്ഥയ്ക്ക് എതിരായ ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകളും ഉണ്ടായിട്ടുണ്ട്90% ഭൂമിയും ഏതാനും ചില ജന്മികുടുംബങ്ങളുടെ കൈവശത്തിലായിരുന്നുപിന്നീട് നടപ്പിലാക്കിയ ഭൂപരിഷ്ക്കരണനിയമം മൂലം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും കര്‍ഷകതൊഴിലാളികളും ഭൂവുടമകളായി മാറി1926-നു മുമ്പുതന്നെ കാറളം, കിഴുത്താണി, വെള്ളാനി എന്നീ സ്ഥലങ്ങളില്‍ എല്‍.പി.സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നുഉപരിപഠനത്തിന് ഇവിടുത്തെ കുട്ടികള്‍ പ്രധാനമായും ഇരിങ്ങാലക്കുട, ചേര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്.1955-ല്‍ ആരംഭിച്ച യു.പി.സ്കൂള്‍ പില്‍ക്കാലത്ത് കാറളം ഹൈസ്കൂളായും ഇപ്പോള്‍ വി.എച്ച്.എസ് ആയും ഉയര്‍ത്തപ്പെട്ടിരിക്കുന്നുകാറളം, വെള്ളാനി, കിഴുത്താണി എന്നീ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന വായനശാലകളും കലാസമിതികളും മഹിളാസമാജങ്ങളും സാമൂഹ്യ-സാംസ്ക്കാരികരംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സഹായിച്ചിട്ടുണ്ട് സംരംഭവുമായി ബന്ധപ്പെട്ടിരുന്ന പലരും പിന്നീട് പ്രശസ്തരായ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരുമായി ഉയര്‍ന്നിട്ടുണ്ട്ചരക്കുഗതാഗതം പ്രധാനമായും ജലമാര്‍ഗ്ഗത്തിലൂടെയായിരുന്നുഉല്പന്നങ്ങളുടെ പ്രധാനവിപണിയായി എടത്തിരുത്തി ചന്തയെയാണ് ആശ്രയിച്ചിരുന്നത്ഗതാഗതത്തിന്റെ കാര്യത്തില്‍ വളരെ പിന്നോക്കാവസ്ഥയില്‍ ആയിരുന്ന  പ്രദേശത്ത്, ബ്രിട്ടീഷ് ഭരണകാലത്ത് കാറളം-ഇരിങ്ങാലക്കുട റോഡില്‍ പുല്ലത്തറ ഭാഗത്തുണ്ടായിരുന്ന തോടിനുകുറുകെ പാലം നിര്‍മ്മിച്ചതോടെയാണ്  സ്ഥിതിയ്ക്ക് അല്‍പ്പമെങ്കിലും മാറ്റമുണ്ടാവുന്നത്ഇപ്പോള്‍ ഗതാഗതം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്ഒരു ദ്വീപിന്റെ സ്വഭാവമായിരുന്ന കാറളം പ്രദേശത്ത് പുതുതായി നിരവധി റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടതിന്റെ ഫലമായി മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടുവാന്‍ സ്വാധീനിച്ചിട്ടുണ്ട്1960-കളിലാണ് ഇവിടെ ആദ്യമായി വൈദ്യുതി എത്തിയത്ആദ്യകാലം മുതല്‍ തന്നെ താണിശ്ശേരി, കാറളം എന്നിവിടങ്ങളില്‍ പോസ്റ്റോഫീസ് പ്രവര്‍ത്തിച്ചിരുന്നുഇപ്പോള്‍ വെള്ളാനിഭാഗത്തും പോസ്റ്റോഫീസ് ഉണ്ട്1980-കളിലാണ് ആദ്യമായി പഞ്ചായത്ത് പ്രദേശത്ത് ടെലിഫോണ്‍ എത്തിയത്ഇപ്പോള്‍ പഞ്ചായത്തിന്റെ മിക്കപ്രദേശങ്ങളിലും ഫോണ്‍ സൌകര്യമുണ്ട്1977-ല്‍ പഞ്ചായത്ത് രൂപീകൃതമായി450 ഓളം ഹെക്ടര്‍ നിലം എക്കല്‍ നിറഞ്ഞ മണ്ണാണ്കരുവന്നൂര്‍ പുഴയുടെ വരദാനമായ  വയലുകളില്‍ ഗ്രൂപ്പ് ഫാമിങ്ങ് സമ്പ്രദായം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ഉല്‍പാദനക്ഷമതയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്ഹെക്ടറിനു 4 ടണ്ണോളം നെല്ല് ഉല്പാദിപ്പിക്കുന്നുണ്ട് ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട കൃഷി നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക്, കശുമാവ്, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയാണ്കാറളം പഞ്ചായത്ത് രൂപീകൃതമാകുന്നതിനു മുമ്പുതന്നെ കലാസാംസ്ക്കാരിക രംഗത്ത് ഉന്നതനിലവാരം പുലര്‍ത്തിപ്പോന്നിരുന്ന നിരവധി സമിതികള്‍ ഇവിടെ ഉണ്ടായിരുന്നുകാറളം കലാസമിതി, കിഴുത്താണി ഗ്രാമീണകലാസമിതി, താണിശ്ശേരികലാസമിതി, കാറളം ഗ്രാമീണവായനശാല, വെള്ളാനി ഗ്രാമീണവായനശാല എന്നിവ ഇവയില്‍ ചിലതു മാത്രമാണ്കാര്‍ഷികവിളവെടുപ്പുമായി ബന്ധപ്പെടുത്തി കാര്‍ഷത്തൊഴിലാളികളുടെ മാത്രം പ്രാതിനിധ്യത്തോടെ നടന്നിരുന്ന കന്നിമാസത്തിലെ പോത്തോട്ടോണം എന്ന ചടങ്ങും അതിനോടനുബന്ധിച്ചുള്ള നാടന്‍പാട്ടും കോല്‍ക്കളിയും ഇന്നൊരോര്‍മ്മ മാത്രമാണ്തോറ്റംപാട്ടുകളും മറ്റു അനുഷ്ഠാന കലാരൂപങ്ങളും ഇന്ന് അന്യമായികൊണ്ടിരിക്കുന്നു.